കനത്ത മഴയില്‍ മണ്ണിടിഞ്ഞു; ജമ്മു-ശ്രീനഗര്‍ ഹൈവേ വീണ്ടും അടച്ചു

ജമ്മു: ജമ്മു കശ്മീരില്‍ ഉണ്ടായ കനത്തമഴയില്‍ മണ്ണിടിഞ്ഞു. ഇതേതുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിഞ്ഞു വീണത്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ അവശിഷ്ടങ്ങള്‍ നീക്കിവരികയാണ്.

ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ്വരയില്‍ അവശ്യസാധനങ്ങളുടെ വിതരണം മുടങ്ങി.

Top