മേഘാലയയിലും അസമിലും അതിശക്തമായ മഴയും പ്രളയവും

മേഘാലയയിലും അസമിലും അതിശക്തമായ മഴ തുടരുന്നു. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തി പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അറിയിച്ചു.

തുടർച്ചയായ അഞ്ചാംദിവസവും മഴ ശക്തമാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടർ കൃഷി നശിച്ചു.

ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് വളരെ മുകളിലാണ്. ശക്തമായ മഴയെ തുടർന്ന് മേഘാലയ, അസം, അരുണാച്ചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെ വരെ തുടരും.

Top