പാലക്കാടും എറണാകുളത്തും ചിലയിടങ്ങളില്‍ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

കൊച്ചി: പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ആനമൂളിയില്‍ ശക്തമായ മഴയില്‍ വലിയ നാശനഷ്ടം. മലവെള്ളപ്പാച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പല വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.

ആനമൂളിയില്‍ വിജയന്‍ പൊട്ടിക്കല്‍, വില്ലന്‍ സെയ്ദ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. എറണാകുളം ജില്ലയില്‍ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്. ഉരുളന്‍തണ്ണി, മാമലക്കണ്ടം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഉരുളന്‍തണ്ണിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് വാഹനം മലവെള്ളപ്പാച്ചലില്‍ കുടുങ്ങി.

Top