മഴ കുറഞ്ഞ ആശ്വാസത്തില്‍ സംസ്ഥാനം : ഒരിടത്തും ജാഗ്രതാ നിര്‍ദേശങ്ങളില്ല

തിരുവനന്തപുരം : മഴയുടെ ദുരിതപെയ്ത് കുറഞ്ഞ ആശ്വാസത്തില്‍ സംസ്ഥാനം. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേര്‍ട്ട് കൂടി പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ ഒരു ജില്ലയിലും മഴ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങളില്ല. ഏഴ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ട് മാത്രമാണുള്ളത്. മിതമായ അളവില്‍ മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് ഗ്രീന്‍ അലേര്‍ട്ട് തുടരും.

അതേസമയം സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത് മരണംകൂടി സ്ഥിരീകരിച്ചു. മരണസംഖ്യ 111 ആയി. 40 പേര്‍ക്കാണ് പരിക്കേറ്റത്. കാണാതായ 31 പേരെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. 91 ദുരിതാശ്വാസ ക്യാമ്പുകളില്‍ 46,450 കുടുംബങ്ങളിലെ 1.47 ലക്ഷം പേരുണ്ട്. രണ്ടു ദിവസമായി 44,032 പേര്‍ വീട്ടിലേക്ക് മടങ്ങിയതോടെ 232 ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1160 വീട് പൂര്‍ണമായും 11,935 വീട് ഭാഗികമായും തകര്‍ന്നു.

Top