ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ പലയിടത്തും കനത്ത മഴയും കാറ്റും

മസ്‌കത്ത് : ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനിലെ പലയിടത്തും കനത്ത മഴ. ചിലയിടങ്ങളില്‍ ശക്തമായ കാറ്റുമുണ്ടായിരുന്നു. ബാത്തിന, ദാഖിലിയ, മസ്‌കത്ത്, ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് കനത്ത മഴ പെയ്തത്.

കനത്ത മഴയില്‍ ഇബ്ര വാദിയില്‍ കുടുങ്ങിയ രണ്ടു പേരെ റെസ്‌ക്യൂ ടീം ഏറെ നേരം പരിശ്രമിച്ചാണ് രക്ഷിച്ചത്. മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം ഇരച്ചുകയറി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കിനും കാരണമായി. മഴ ശക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധ്യയനവും തടസ്സപെട്ടു.

വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാന്‍ മെറ്ററോളജി വിഭാഗം മുന്നറിയിപ്പ് നല്‍കി.

Top