സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയും ഉച്ചതിരിഞ്ഞ് കനത്ത ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്ത് മണിവരെ കനത്ത ഇടിമിന്നല്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച കോഴിക്കോട്ടും വയനാട്ടിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാത്തതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്.

Top