മഴ കുറയുന്നു; നിര്‍ത്തി വെച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു.

എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയുള്ള സര്‍വീസാണ് പുനരാരാഭിച്ചത്. ദേശീയപാതയില്‍ തിരുവനന്തപുരംഎറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി. അതേസമയം, വിവിധയിടങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ട്രാക്കുകളിലെ വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയില്‍ തന്നെയാണ്.

ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ചില ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്.

Top