അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത ; ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ട് മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.

മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

Top