ഇടിമിന്നലിനൊപ്പം കനത്ത മഴ; തുലാവര്‍ഷം ആരംഭിച്ചു, വീണ്ടും ന്യൂനമര്‍ദത്തിനു സാധ്യത !

തിരുവനന്തപുരം: ഇടിമിന്നലിനൊപ്പം കനത്ത മഴയോടെ സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി. കാലവര്‍ഷം പിന്‍വാങ്ങി. ഈയാഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷത്തിനു മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്തു വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായി മഴ പെയ്യും.

Top