സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കൊച്ചി : കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മുപ്പത് മുതല്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള തീരത്ത് തെക്ക് പടിഞ്ഞാറാന്‍ കാറ്റും തമിഴ്നാട് തീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റും ലക്ഷദ്വീപില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകും.

ഇതിന് പുറമെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷ്ബുധമാകാന്‍ സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.

Top