മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ വള്ളം മറിഞ്ഞ് മരിച്ചു. . .

drown-death

ചിറയിന്‍കീഴ്: ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് ചിറയന്‍കീഴില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ വള്ളം മറിഞ്ഞ് മരിച്ചു.

അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 6 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു

ശക്തമായ കാറ്റില്‍ വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു. തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്.

Top