കനത്തമഴ മുന്നറിയിപ്പ്: മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം

കൊച്ചി: കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ മലയോരമേഖലയിൽ രാത്രി യാത്രാനിരോധനം. ഇന്ന് രാത്രി ഏഴ് മുതൽ ബുധനാഴ്ച രാവിലെ ആറുവരെയാണ് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി എറണാകുളം ജില്ലയിൽ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ദിവസങ്ങളിൽ നിലവിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

ജാഗ്രതയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും എറണാകുളം ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നലെ ഇടമലയാറിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്.

Top