മഴക്കെടുതി; പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി എത്തുന്നത് താന്‍ പറഞ്ഞിട്ടെന്ന് കണ്ണന്താനം

alphonse kannanthanam

ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജു എത്തുന്നത് താന്‍ പറഞ്ഞിട്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി കണ്ണന്താനം എത്തിയിരിക്കുന്നത്.

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കരുതെന്നും കേരളത്തിന് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കണമെന്നും താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മഴക്കെടുതിയുണ്ടായ പ്രദേശങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്നും താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.

Top