മഴ ശക്തം; കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കുനംതൈയ്യിലുള്ള ഹംസയുടെ വീടാണ് ചെരിഞ്ഞത്. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ ആറര മുതലാണ് വീടിന് ചെരിവ് സംഭവിച്ച് തുടങ്ങിയത്. ഈ സമയത്ത് വീടിനുള്ളില്‍ ഹംസയുടെ ഭാര്യയും മകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ വീടിന് പുറത്തെത്തിച്ചു. അവരെ സുരക്ഷിതമായി മാറ്റി.

 

Top