നീരൊഴുക്ക് കുറഞ്ഞു. . .അതിരപ്പിള്ളിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശക വിലക്ക് നീക്കി

തൃശൂര്‍: നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കി.

ശക്തമായ മഴയും ഒഴുക്കും മൂലം കഴിഞ്ഞയാഴ്ച അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മഴ മാറിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞു.

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. അതിനാല്‍ അതിരപ്പിള്ളി സാധാരണ നിലയിലേക്ക് എത്തുകയാണ്.
സന്ദര്‍ശകര്‍ക്കുള്ള വിലക്ക് നീക്കിയിട്ടുണ്ടെങ്കിലും കാര്യമായി വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് ഇതിന് കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Top