‘നാളെവരെ അതിതീവ്ര മഴ, മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണം’: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് നാളെ വരെ അതിതീവ്രമഴയുണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജന്‍. നാളെ വൈകിട്ട് വരെ തെക്കന്‍, മധ്യ കേരളത്തില്‍ അതിതീവ്ര മഴ പെയ്തേക്കും. വെള്ളിയാഴ്ച്ചക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലെ രാത്രികാല യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‍ർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വയനാടും കാസർകോടും മാത്രമാണ് ഇന്ന് അലർട്ടില്ലാത്തത്. ോ

Top