അബുദാബിയില്‍ കനത്ത മഴയും ഇടിമിന്നലും പൊടിക്കാറ്റും

Dubai

അബുദാബി : അബുദാബിയില്‍ കനത്ത മഴയും ഇടിമിന്നലും പൊടിക്കാറ്റും. ഞായറാഴ്ച്ചയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്.

അബുദാബി പോലീസിന്റെ ജാഗ്രതാ നിര്‍ദേശം നിമിഷങ്ങള്‍ക്കകം ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു.

അടുത്ത് മൂന്ന് ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളില്‍ യാതൊരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുകള്‍ക്കും തോടുകള്‍ക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top