സംസ്ഥാനത്ത് കനത്ത മഴ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് 3.30 ന് ഓണ്‍ലൈന്‍ വഴിയാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ പങ്കെടുക്കും.

നേരത്തെ, ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമും തുറന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Top