കനത്ത മഴ; അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലം ഒലിച്ചു പോയി

കാസര്‍കോട്: കനത്ത മഴയില്‍ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി – കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചു പോയി. നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.

നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവയുടെ സഹായത്തോടെ 2000ത്തിലാണ് 400 മീറ്റര്‍ നീളത്തില്‍ നടപ്പാലം നിര്‍മ്മിച്ചത്.

കോണ്‍ക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും കൊണ്ടാണ് പാലം നിര്‍മ്മിച്ചത്്. കഴിഞ്ഞ വര്‍ഷം കോട്ടപ്പുറം അച്ചാംതുരുത്തി റോഡ് പാലം തുറന്നു കൊടുത്തുവെങ്കിലും അച്ചാംതരുത്തിയിലെ ഭൂരിഭാഗം ജനങ്ങളും ഈ നടപ്പാലമാണ് ഉപയോഗിച്ചിരുന്നത്.

Top