ശക്തമായ മഴ: ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തൊടുപുഴ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

നേരത്തെ, തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ ആരംഭിച്ച മഴ കുറയാത്ത സാഹചര്യത്തിലാണ് ജില്ല മുഴുവന്‍ അവധി നല്‍കിയിരിക്കുന്നത്.

പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണ അവധി നല്‍കിയിട്ടുണ്ട്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.

Top