കനത്ത മഴ; മാക്കൂട്ടം ചുരത്തില്‍ റോഡുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നു

കണ്ണൂര്‍: മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് മാക്കൂട്ടം ചുരത്തില്‍ മൂന്നിടങ്ങളില്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു ഭാഗവും ഇരുവശത്തെ സംരക്ഷണ ഭിത്തികളും തകരുകയും മൂന്ന് കിലോ മീറ്ററോളം റോഡും പലയിടങ്ങളിലായി തകരുകയും ചെയ്തതോടെ വലിയ വാഹനങ്ങള്‍ ചുരത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് പലയിടത്തും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ക്രെയിന്‍ ഉപയോഗിച്ച് മാക്കൂട്ടം അമ്പുകടക്ക് സമീപത്തെ പാലത്തിനടിയില്‍ വന്നടിഞ്ഞ വന്‍ മരങ്ങള്‍ സൈന്യം നീക്കിയിരുന്നു. എന്നാല്‍ വലിയ വാഹനങ്ങള്‍ക്കൊന്നും ഇതുവഴി സഞ്ചരിക്കാന്‍ കഴിയില്ല. ചുരത്തിലൂടെ യാത്ര ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Top