കനത്ത മഴയും മടവീഴ്ചയും. . .വെള്ളക്കെട്ട് ഒഴിയാതെ കുട്ടനാട്

ആലപ്പുഴ: കനത്ത മഴയും മടവീഴ്ചയും മൂലം ദുരിതത്തിലായ കുട്ടനാട്ടില്‍ വെള്ളക്കെട്ട് ഒഴിയുന്നില്ല. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പലപ്രദേശങ്ങളിലെയും വീടുകളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

കഴിഞ്ഞ രാത്രി കൈനകരിയിലെ രണ്ടു പാടശേഖരങ്ങളില്‍ കൂടി മടവീഴ്ചയുണ്ടായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

122 ക്യാമ്പുകളിലായി 28,000 പേരാണ് ആലപ്പുഴ ജില്ലയില്‍ ഉള്ളത്. ഇവരെല്ലാം വെള്ളമിറങ്ങി വീടുകളിലേക്ക് പോകാന്‍ ദിവസങ്ങളെടുക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തണ്ണീര്‍മുക്കം ബണ്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി വെച്ചിരിക്കുകയാണ്.

വെള്ളക്കെട്ട് ഒഴിയുന്നതു വരെ ക്യാമ്പുകളില്‍ തുടരാനാണ് ആളുകളോട് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top