കൊ​ച്ചി​യി​ല്‍ വീ​ണ്ടും ശക്തമായ മ​ഴ; വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട്

കൊച്ചി: ബുധനാഴ്ച വൈകിട്ട് മുതല്‍ എറണാകുളം ജില്ലയില്‍ വീണ്ടും ശക്തമായ മഴ. നഗരത്തിലെ ചില റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ മഴയിലും നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക്ത്രൂവിന്റെ ഫലമായി വെള്ളക്കെട്ട് മാറിയിരുന്നു.

നിലവിലുള്ള നേരിയ ന്യൂനനമർദ്ദം വരുംദിനം ശക്തമായേക്കും. ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്കൻജില്ലകളിൽ നാലു മുതൽ ഏഴു സെന്റീമീറ്റർ മഴക്ക് സാധ്യതയുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ താപവ്യതിയാനം കാരണം അറബിക്കടൽ കൂടുതൽ പ്രക്ഷുബ്ധമായേക്കും.

Top