കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ ഓടിത്തുടങ്ങാന്‍ സാധ്യതയെന്ന്

കോഴിക്കോട്: കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ ഓടിത്തുടങ്ങാന്‍ സാധ്യതയെന്ന് റെയില്‍വേ.

പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മ്മിച്ച് ഗതാഗതം പുനരാരംഭിക്കുവാനാണ് റെയില്‍വേയുടെ ശ്രമം.

നേരത്തെ പ്രഖ്യാപിച്ച തീവണ്ടിനിയന്ത്രണങ്ങളില്‍ മാറ്റമില്ല. വ്യാഴാഴ്ച മഴ മാറി നിന്നതോടെ അറ്റകൂറ്റ പണികള്‍ അതിവേഗം നടന്നു. അതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.

ഇന്ന് വൈകുന്നേരത്തോടെ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതാഗതം തുടങ്ങാനാവുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റയില്‍വെ അറിയിച്ചു.

Top