സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം

rain

കോട്ടയം: സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ചിലയിടങ്ങളില്‍ പുലര്‍ച്ചെ ഒറ്റപ്പെട്ട കനത്ത മഴ പെയ്തിരുന്നെങ്കിലും ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരിക്കുകയാണ്.

എന്നാല്‍ കനത്ത മഴ പെയ്ത വടക്കന്‍ ജില്ലകളില്‍ ജനജീവിതം സാധാരണ നിലയില്‍ എത്തിയിട്ടില്ല. വയനാട്ടില്‍ വെള്ളം കയറിയ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയില്‍ തന്നെയാണ്.

ശക്തമായ കടല്‍ക്ഷോഭവും കാറ്റും ഉണ്ടാകുമെന്ന് തീരപ്രദേശ നിവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ 40 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലധികം ആളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

Top