മഴക്കെടുതി; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു, പുതുക്കിയ തീയ്യതികള്‍ പിന്നീട്

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പരീക്ഷകള്‍ മാറ്റിവെച്ചു.

ഈ മാസം ഒക്ടോബർ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയർ പരീക്ഷയും 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക പരീക്ഷയുമാണ് മാറ്റിയത്. എന്നാൽ 30 ന് നടക്കുന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷയക്ക് നിലവിൽ മാറ്റമില്ല.

പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

 

Top