മഴക്കെടുതി; പ്രതിപക്ഷം സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

oommen chandy

കോട്ടയം: കനത്തമഴ നാശം വിതച്ച കേരളത്തിന് കൈത്താങ്ങാകുവാന്‍ പ്രതിപക്ഷം സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേന്ദ്ര സഹായം തേടാന്‍ ഇടപെടല്‍ നടത്തുമെന്നും ഈ സമയം ആരെയും കുറ്റപ്പെടുത്താന്‍ തയ്യാറല്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വയനാട് എം പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

Top