ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചു കൊണ്ടാവട്ടെ ബക്രീദ് ആഘോഷം: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ‘ഈദുല്‍ അസ്ഹ’ നല്‍കുന്നതെന്നും ഈ മൂല്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്താന്‍ ബക്രീദ് ആഘോഷം എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

സംസ്ഥാനത്ത് പ്രളയ ദുരിതങ്ങള്‍ക്ക് നടുവിലാണ് ഇത്തവണ ബലി പെരുന്നാള്‍ എത്തിയത്. മലബാറിലെ ഭൂരിഭാഗം പേരും ഇത്തവണത്തെ പെരുന്നാളിന് ദുരിതാശ്വാസ ക്യാപുകളിലാണ്. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍.

Top