മഴ ശക്തമായതിനേ തുടര്‍ന്ന് പമ്പാനദി കരകവിഞ്ഞു ; തീരത്ത് ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദി കരകവിഞ്ഞു. മൂഴിയാര്‍ സംഭരണി തുറന്നതും അഴുതയാറ്റിലൂടെ ഒഴുകിയെത്തിയ വെള്ളവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മണിമല, അച്ചന്‍കോവില്‍, കല്ലട നദികളിലും ജലനിരപ്പുയര്‍ന്നു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

പെരുന്തേനരുവി ഡാം നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളില്‍ രണ്ടുദിവസത്തിനുള്ളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. കക്കി-ആനത്തോട് സംഭരണിയില്‍ ഏഴു ശതമാനവും പമ്ബ സംഭരണിയില്‍ 10 ശതമാനവുമാണ് ജലനിരപ്പുയര്‍ന്നത്.

Top