മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കനത്ത ജാഗ്രതാ നിര്‍ദേശം !

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമണിക്കൂര്‍ കൂടി കനത്തമഴ.  കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.

ഇതില്‍ പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ 2018നു സമാനമായാണ് പെയ്ത്ത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്.

ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട് പ്രഖ്യാപിച്ചു.

Top