മസ്‌ക്കറ്റ്: ശക്തമായ കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തര്‍ദേശീയ സ്‌കുളുകള്‍ക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അല്‍ വുസ്ത, ദോഫാര്‍ ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഒമാനില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ മൂന്ന് കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്. മൂന്നാമത്തെ കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ ഒമാനില്‍ രണ്ട് കുട്ടികള്‍ മരിച്ചു.