ഇന്ത്യയുടെ വടക്കുഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കു ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മഴ പെയ്യാന്‍ സാധ്യത.

അതേസമയം പിന്നീടുള്ള ദിവസങ്ങളിലായി കൊങ്കണ്‍, ഗോവ, മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ പ്രദേശം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഈസ്റ്റ് രാജസ്ഥാന്‍ എന്നിവിങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉത്തര്‍പ്രദേശിലെ ഝാന്‍സി, റാംപൂര്‍, ബെറേലി, റായ് ബെറേലി, മൊറാദാബാദ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Top