മഴയ്ക്ക് ഇനിയും ശമനമില്ല ; നെയ്യാര്‍ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാം ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഡാമിന്റെ നാലു ഷട്ടറുകളും ഒരടിയായി ഉയര്‍ത്തി ജല നിരപ്പ് ക്രമീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 83.58 മീറ്റര്‍ ആണ് ജലനിരപ്പ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റര്‍ ആണ്.

ഞായറാഴ്ച നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴിക്കിനെ തുടര്‍ന്ന് ആറിഞ്ചായി ഉയര്‍ത്തിയിരുന്നു. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃത്യര്‍ അറിയിച്ചു.

Top