അടച്ചിട്ട കൊച്ചി വിമാനത്താവളം ഉടന്‍ തന്നെ തുറക്കും. . . ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഉടന്‍ തന്നെ തുറക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകും. ഇതിന്റെ മുന്നോടിയായി ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി മുതലായിരുന്നു വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളത്തിലെ വെള്ളം വറ്റിക്കുവാനായി പമ്പിംഗ് ഇപ്പോഴും തുടരുകയാണ്.

നെടുമ്പാശ്ശേരിയില്‍ ഇപ്പോള്‍ നേരിയതോതില്‍ മഴ പെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top