ഇടുക്കിയില്‍ കനത്ത മഴ; മരം വീണ് തോട്ടം തൊഴിലാളി മരിച്ചു

dead body

ഇടുക്കി: ഇടുക്കി ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശിയായ സരസ്വതിയാണ് മരിച്ചത്.

ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംസ്ഥാനത്ത് കനത്ത മഴയില്‍ നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്.

Top