കനത്ത മഴ; മണിയാര്‍ ഡാം തുറന്നു

ചിറ്റാര്‍: മലയോര മേഖലയില്‍ പെയ്ത കനത്ത മഴയില്‍ ജലസംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണിയാര്‍ ഡാം തുറന്നു. മണിയാര്‍ ഡാമിന്റെ ഒന്നാം നമ്പര്‍ ഒഴികെയുള്ള ബാക്കി നാലു ഷട്ടറുകളും 20 സെന്റിമീറ്ററും കാരികയം ഡാമിന്റെ ഏഴാം നമ്പര്‍ ഷട്ടര്‍ 20 സെന്റീമീറ്ററും അള്ളുങ്കല്‍ ഡാമിന്റെ അഞ്ചാം നമ്പര്‍ ഷട്ടര്‍ 60 സെന്റീമീറ്ററും ഉയര്‍ത്തി.

വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ച് ആവശ്യമെങ്കില്‍ ഷട്ടര്‍ കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയിലുള്‍പ്പെടെ വിവിധ ജലസംഭരണികളില്‍ ജലനിരപ്പു ഉയര്‍ന്നു തുടങ്ങി. ഡാമിലെ ജീവനക്കാര്‍ വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ജലനിരപ്പ് 41 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പദ്ധതി പ്രദേശത്ത് രണ്ടു ദിവസായി ശക്തമായ മഴ ലഭിക്കുന്നുണ്ട്.

Top