അടുത്ത ബുധനാഴ്ച വരെ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത

ഒമാനിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റും മിന്നലും ഉണ്ടാകും. അല്‍ ഹജര്‍ പര്‍വതനിരകള്‍, വടക്കന്‍ ശര്‍ഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ മിന്നലോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊടിപടലങ്ങളും ഉയരുമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്.

ഒമാനിൽ ശക്തമായ മഴ ലഭിക്കുന്നതിന് കാരണം ഇന്ത്യയില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദമാണ് . അറബിക്കടലില്‍ നിന്ന് ഉണ്ടാകുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തെക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, വടക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലേക്കും മഴമേഘങ്ങള്‍ പടരുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മണിക്കൂറില്‍ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. പൊടിക്കാറ്റ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെ ബാധിച്ചേക്കും.

Top