മണ്ണിടിഞ്ഞ് വീണ് കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

കോട്ടക്കുന്ന്: കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്ത് കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.

ഗീതു (22), ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗീതുവിന്റെ ഭര്‍ത്താവ് ശരത്തിന്റെ അമ്മ സരോജിനിയെയാണ് ഇനി കണ്ടെത്താനുള്ളത്.

കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് റവന്യു ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം തിരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു.

അപകടത്തില്‍ നിന്ന് സരോജിനിയുടെ മകന്‍ ശരത് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Top