കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറിയ നിലയില്‍ തന്നെ; ജനജീവിതം ദുരിതത്തില്‍

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരുടെ ജനജീവിതം ദുസഹമാകുന്നു.

ഇരുപത്തിമൂവായിരം പേരാണ് ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളം കയറിയ നിലയില്‍ തന്നെയാണ്.

അതേസമയം,മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കുമരകം, കോട്ടയം, അയ്മനം എന്നിവടങ്ങളിലൊന്നും സ്‌കൂളുകള്‍ തുറന്നിട്ടില്ല.

Top