കനത്ത മഴ; കാസര്‍ഗോട് വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു

heavyrain

കാസര്‍ഗോട്: കനത്ത മഴയില്‍ കാസര്‍ഗോട് ബിരിക്കുളത്ത് പോളിംഗ് ബൂത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി. മഴയില്‍ വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം വരെ മഴ നനച്ചത്.

ധാരാളം വോട്ടര്‍മാരാണ് ബൂത്തിന് മുന്നില്‍ വോട്ട് ചെയ്യാന്‍ കാത്ത് നിന്നിരുന്നത്. തീരദേശ മേഖലയിലടക്കം നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വോട്ടിംഗ് യന്ത്രം മഴ നനഞ്ഞതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാനും ശ്രമം നടക്കുന്നുണ്ട്.

Top