യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു

ദുബായ്: യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു. ശക്തമായി നിലനില്‍ക്കുന്ന മഴമൂലം യുഎഇ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായിരുന്നു. ദുബായില്‍ ഇതുവരെ 147 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മൂന്നുമണിക്കൂറിലധികം തുടര്‍ച്ചയായി മഴ നീണ്ടു നില്‍ക്കുകയാണ്. മാത്രമല്ല, ഞായറാഴ്ച്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മരങ്ങള്‍ റോഡിലേയ്ക്ക് കടപുഴകി വീണതോടെ ഗതാഗതം താറുമാറായിരിക്കുന്നു.

Top