തിരുവനന്തപുരത്ത് ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വൈകിട്ടോടെയാണ് ജില്ലയില്‍ മഴ തുടങ്ങിയത്. തിരുവന്തപുരത്തെ താഴ്ന്ന പ്രദേശമായ മണക്കാട് കമലേശ്വരം കല്ലടി മുക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ ആയി. ഈ പ്രദേശങ്ങളിലെ വീടുകളിലേക്കും വെളളം കയറി. അമ്പൂരി അടക്കമുള്ള മലയോര മേഖലകളിലും മഴ ശക്തമാകുന്നുണ്ട്.

മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ അടക്കം ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Top