കനത്ത മഴ; ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീഷണി നിലനില്‍ക്കെ മഴ ശക്തം. തുടര്‍ന്ന് ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറഞ്ഞു. ജലനിരപ്പ് ഒരടി കൂടി നിറഞ്ഞാല്‍ ഷട്ടര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2015ല്‍ ചെന്നൈയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണം തടാകത്തിന്റെ ഷട്ടര്‍ തുറന്നതായിരുന്നു.

അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ കര തൊടും. അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Top