മുംബൈ നഗരത്തെ വിഴുങ്ങി ശക്തമായ മഴ; ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

ബെംഗളൂരു: മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. അതിനാല്‍തന്നെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കൊളാബയില്‍ 75.2 മില്ലി മീറ്ററും, സാന്ത്രാക്രൂസില്‍ 131.4 മില്ലി ലിറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിരുന്നത്.

മാത്രമല്ല, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്നും, നഗരത്തില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം, ഡല്‍ഹി, ചെന്നൈ, ഗോവ, കര്‍ണാടകയുടെ തീരപ്രദേശങ്ങള്‍, മേഘാലയ, നാഗാലാന്റ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, കിഴക്കന്‍ മധ്യപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിപ്പുണ്ട്.

Top