മുംബൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മുംബൈ: കൊവിഡ് ഭീഷണിക്ക് പിന്നാലെ മുംബൈയുടെ ആശങ്ക വര്‍ധിപ്പിച്ച് കനത്ത മഴ. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ തുടരുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

അടുത്ത 24 മണിക്കൂര്‍ കൂടെ മുംബൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

അതേസമയം ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും പേര്‍ ശനിയാഴ്ച മരിച്ചത്. ഭോജ്പുര്‍, സരണ്‍ ജില്ലകളില്‍ നാല് പേര്‍ വീതം മരിച്ചു. കൈമൂര്‍, പട്‌ന, ബക്‌സര്‍ ജില്ലകളിലായി 10 പേരും മരിച്ചു.കഴിഞ്ഞ ദിവസവും എട്ട് പേര്‍ മിന്നലേറ്റ് മരിച്ചിരുന്നു.

Top