കോട്ടയത്തും കുട്ടനാട്ടിലും വീണ്ടും ശക്തമായ മഴ; ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശങ്ക

കുട്ടനാട്: കോട്ടയത്തും കുട്ടനാട്ടിലും വീണ്ടും ശക്തമായ മഴ തുടരുന്നു.

മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.

കുട്ടനാട്ടില്‍ രണ്ട് ദിവസങ്ങളിലായി മഴ കുറഞ്ഞതിനാല്‍ ഒരടിയിലേറെ വെള്ളം താഴ്ന്നിരുന്നു.

എന്നാല്‍ ഞായറാഴ്ച രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴമൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ആശങ്കയിലാണ്.

രണ്ട് ദിവസത്തിനകം വീടുകളിലേക്ക് തിരിച്ചുപോകാമെന്ന പ്രതീക്ഷയില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കനത്ത മഴ.

Top