കോട്ടയത്ത് മഴ ശക്തം; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം: കോട്ടയം ജില്ലയില്‍ മഴ ശമനമില്ലാതെ തുടരുന്നു. വ്യാഴാഴ്ച രാവിലെയും കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. മീനിച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ജില്ലാഭരണകൂടം അറിയിച്ചു.

കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ അടിയന്തര സഹായത്തിനും വിവരങ്ങള്‍ നല്‍കുന്നതിനും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം.

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം-0481 2565400, 2566300, 9446562236, 1077(ടോള്‍ ഫ്രീ)

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

കോട്ടയം -0481 2568007,
മീനച്ചില്‍-048222 12325
വൈക്കം -04829 231331
കാഞ്ഞിരപ്പള്ളി -04828 202331
ചങ്ങനാശേരി -04812 420037

Top