സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുന്നറിയിപ്പിനെത്തുടര്‍ന്ന് റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന, ഫയര്‍, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top