സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം അതിതീവ്രമാകും

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രാവിലെ ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഈ സാഹചര്യത്തില്‍ നെയ്യാര്‍, അരുവിക്കര സംഭരണികളുടെ ഷട്ടറുകള്‍ നിയന്ത്രിതമായി ഉയര്‍ത്തിയേക്കും. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി കൈവരിച്ച് ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് നീങ്ങാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങള്‍ക്കെല്ലാം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ ഇന്ന് കേരളത്തിലെത്തിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Top