കോന്നിയിലും അരൂരും മഞ്ചേശ്വരത്തും മികച്ച പോളിങ്, എറണാകുളത്ത് പോളിംഗ് മന്ദഗതിയില്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 62.38 ശതമാനം വോട്ടുകളാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. അരൂരില്‍ 68.5 ശതമാനം, മഞ്ചേശ്വരത്ത് 60.25 ശതമാനം, വട്ടിയൂര്‍ കാവില്‍ 58 ശതമാനം എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 47.3 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Top